sreedevi-antharjanam

മൂവാറ്റുപുഴ: കല്ലൂർക്കാട് ഇളംപ്ലാശേരിമന പരേതനായ ഇ.എൻ. വാസുദേവൻ നമ്പൂതിരിയുടെ ഭാര്യ ഇ.എൻ. ശ്രീദേവി അന്തർജ്ജനം (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഇ.വി. നാരായണൻ നമ്പൂതിരി (രാഷ്ട്രീയ സ്വയംസേവകസംഘം മൂവാറ്റുപുഴ ജില്ലാ സംഘചാലക്, റിട്ട. പ്രൊഫ. എസ്.എസ്.വി കോളേജ് വളയൻചിറങ്ങര), വാസുദേവൻ നമ്പൂതിരി (കല്ലൂർക്കാട് ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ), പ്രൊഫ. ഇ.വി. കൃഷ്ണൻ നമ്പൂതിരി (റിട്ട. നിർമ്മല കോളേജ് മൂവാറ്റുപുഴ), വിഷ്ണു നമ്പൂതിരി, കേശവൻ നമ്പൂതിരി (റിട്ട. നേവൽബേസ്), ദാമോദരൻ നമ്പൂതിരി, ഗീതാദേവി. മരുമക്കൾ: ലീലാദേവി, രതീദേവി, പ്രൊഫ. വി. ആശ (റിട്ട. എൻ.എസ്.എസ് കോളേജ്, ചങ്ങനാശേരി), ശൈലശ്രീ, രശ്മി, ഡോ. പി.കെ. കൃഷ്ണൻ നമ്പൂതിരി (റിട്ട. പ്രൊഫ. അമൃത യൂണിവേഴ്‌സിറ്റി കോയമ്പത്തൂർ).