ldf
കോതമംഗലം നിയോജക മണ്ഡലത്തിലെ മണികണ്ഠൻചാലിൽ നൽകിയ സ്വീകരണത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജിനെ പഴക്കുല നൽകി സ്വീകരിക്കുന്നു.


മൂവാറ്റുപുഴ : മീനമാസത്തിലെ കത്തുന്ന വെയിലിലും ആവേശോജ്ജ്വല സ്വീകരണമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജി​ന് കോതമംഗലം മണ്ഡലത്തിൽ ലഭിച്ചത്. രാവിലെ 7.30 ന് കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരിയിൽ നിന്ന് ആരംഭിച്ച പര്യടനത്തിന്റെ ഉദ്ഘാടനം സി.പി. എം സംസ്ഥാന കമ്മറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കീരംപാറ, പിണ്ടിമന, വടാട്ടുപാറ പഞ്ചായത്തുകളിലും മുനിസിപ്പൽ ഈസ്റ്റ് മേഖലയിലും പര്യടനം നടത്തി. ആന്റണി ജോൺ എം.എൽ.എ, സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. അനിൽകുമാർ, ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. സംസ്ഥാന കമ്മറ്റിയംഗം ഇ.കെ. ശിവൻ, എൽ.ഡി.എഫ് നേതാക്കളായ പി.ടി. ബെന്നി, എൻ.സി. ചെറിയാൻ, മനോജ് ഗോപി, ടി.പി. തമ്പാൻ, ഷാജി പീച്ചക്കര, ബേബി പൗലോസ്, സാജൻ അമ്പാട്ട്, എം.വി. രാജൻ, കെ.കെ. ശിവൻ, റഷീദ സലിം, സി.പി.എസ്. ബാലൻ, സി.കെ. ഹരികൃഷ്ണൻ, സി.പി. മുഹമ്മദ്, , മനോജ് നാരായണൻ, തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ആത്മാർത്ഥ ശ്രമമുണ്ടാകുമെന്ന് ഉറപ്പ് നൽകി എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്.