
വൈപ്പിൻ: ചെറായി ദേവസ്വംനടയിൽ ദേവസ്വംപറമ്പിൽ ജി.ബി. ഭട്ട് (84, റിട്ട. ഗവ.പ്രസ്, കാക്കനാട്) നിര്യാതനായി. യു.ഡി.എഫിനൊപ്പമുള്ള ജനതാദൾ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാജം (റിട്ട. സൂപ്രണ്ട്, എൻ.എച്ച്). സഹോദരങ്ങൾ: നിർമ്മല ഷേണായി, കാഞ്ചന, രാധാകൃഷ്ണ ഭട്ട് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വിമല കമ്മത്ത്, ജി.ജെ. ഭട്ട് ( റിട്ട. പി.ബ്ല്യു.ഡി), രാധാഭായ് ( റിട്ട.അദ്ധ്യാപിക).