പറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവനടൻ പട്ടണം കൃഷ്ണനിവാസിൽ സുജിത് രാജേന്ദ്രൻ (32) മരിച്ചു. മാർച്ച് 28 രാത്രി 10.30 ഓടെ പറവൂർ - ആലുവ റൂട്ടിൽ സെറ്റിൽമെന്റ് സ്കൂളിനടുത്തായിരുന്നു അപകടം. സുജിത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിത് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്.
കിനാവള്ളി, മച്ചാന്റെ മാലാഖ, രംഗീല, മാരത്തോൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗായകനുമായിരുന്നു. സംസ്കാരം നടത്തി. പിതാവ്: രാജേന്ദ്രൻ. മാതാവ്: ശ്രീദേവി. സഹോദരൻ: ശ്രീജിത്.