ldf
ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ .ജോയ്സ് ജോർജിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം സി .പി. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ട, എന്നാൽ എല്ലാവരുടെയും വോട്ട് വേണമെന്ന് പറയുന്നത് ചിലരുടെ അന്തർധാരാ രാഷ്ട്രീയമാണെന്ന് സി​ .പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ .ജോയ്സ് ജോർജിന്റെ തി​രഞ്ഞെടുപ്പ് പ്രചാരണാർത്ഥം മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തി​രഞ്ഞെടുപ്പിൽ തോല്ക്കുമെന്ന് ഉറപ്പായപ്പോൾ കോൺഗ്രസ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. മനുഷ്യരുടെ നെഞ്ചത്ത് തോക്കിൻ കുഴലേന്തി രാജ്യം ഭരിക്കുവാനാണ് ആർ.എസ്.എസിന്റേയും ബി.ജെ.പിയുടെയും ശ്രമമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

മണ്ഡലം തി​രഞ്ഞെടുപ്പ് കമ്മി​റ്റി ചെയർമാൻ എൽദോ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടി​വ് കെ കെ അഷറഫ് ,സി.പി.എം സംസ്ഥാന കമ്മിറ്റി മെമ്പ‌ർ എസ് .സതീഷ്, മുൻ എം.എൽ.എമാരായ ജോണി നെല്ലൂർ, ബാബു പോൾ, പി ആർ മുരളീധരൻ ,ഷാജി മുഹമ്മദ്, എൻ .അരുൺ ,അഡ്വ. ഷൈൻ ജേക്കബ്,മനോജ് ഗോപി ,വിൽസൻ നെടുങ്കല്ലേൽ, അലി മേപ്പാട്ട്, കുഞ്ഞൻ ശശി, ഇമ്മാനുവൽ പാലക്കുഴി, റെജി സ്ക്കറിയ, അനിൽ വാളകം, കെ. എ .നവാസ്, കെ .പി .രാമചന്ദ്രൻ, ജോളി പൊട്ടക്കൻ എന്നിവർ സംസാരിച്ചു.