y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ മുഖമായ സ്റ്റാച്യു ജംഗ്ഷനിലെ മഹാരാജ രാമവർമയുടെ പ്രതിമ നിൽക്കുന്ന വളപ്പിൽ മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതിമയ്ക്കു സമീപം ഡയപ്പറുകൾ തള്ളിയത്. ഉപയോഗിച്ച ഡയപ്പറുകൾ കിടക്കുന്നത് കണ്ടവർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഇതോടെ കടുത്ത പ്രതിഷേധവും ഉയർന്നു.

നഗരസഭ ജീവനക്കാർ ഉടൻ സ്ഥലത്തെത്തി വൃത്തിയാക്കി. ആരെങ്കിലും മാലിന്യം വലിച്ചെറിഞ്ഞതാണോ അതോ തെരുവുനായ്ക്കൾ കൊണ്ടുവന്നു ഇട്ടതാണോ എന്നറിയാൻ സി.സി ടിവി ദൃശ്യങ്ങൾ നഗരസഭാ അധികൃതർ പരിശോധിക്കുന്നുണ്ട്. മാലിന്യം തള്ളിയ സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് അധികൃതർ പറഞ്ഞു.