ആലുവ: ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തോട്ടുംമുഖം ഖവാലി റസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഹോട്ടൽ അടച്ചുപൂട്ടി. ലൈസൻസും റദ്ദാക്കി. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ എ. അനീഷ, പി.എസ്. സമാനത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിഴ അടക്കുകയും പരിശോധനയിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിക്കുകയും ചെയ്തശേഷം വീണ്ടും പരിശോധ നടത്തി മാത്രമേ ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.