j

കാഞ്ഞിരമറ്റം : കെ. എൻ. എം. മർക്കസുദ്ദഅവ ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം ശബാബ് നഗർ ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരം നടന്നു. അബ്ദുൽ സലാം ഇസ്‌ലാഹി നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം വഹിച്ചു. കെ.എൻ. എം മർക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. ബഷീർ മദനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പെരുന്നാളാഘോഷത്തിന്റെ മുന്നോടിയായി ആമ്പല്ലൂർ, എടക്കാട്ടുവയൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ സക്കാത്ത് വിതരണം ചെയ്തു. മുജാഹിദ് വനിതാ വേദിയായ എം.ജി.എമ്മിന്റെ നേതൃത്വത്തിൽ പെരുന്നാൾ പുടവ വിതരണവും നടന്നു.