chicken

കൊച്ചി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് അതിക്രമിക്കുമ്പോൾ കേരളത്തിൽ കോഴിവില വർദ്ധിക്കുന്നത് സാധാരണമാണെന്ന് ഓൾകേരള പൗൾട്രി ഫെഡറേഷൻ പറഞ്ഞു. ചൂടു കൂടുമ്പോൾ കർഷകൾ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്താറില്ല. പല സംസ്ഥാനങ്ങളിലും വെള്ളത്തിന്റെ ക്ഷാമം മൂലം കോഴിവളർത്തൽ സാദ്ധ്യമല്ലാത്തതാണ് വില കൂടാൻ കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു.

കോഴിവിലയുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകളാണ് നടക്കുന്നത്. കോഴിയിറച്ചി കിലോയ്ക്ക് 250 രൂപയ്ക്ക് വിൽക്കുമ്പോൾ ജീവനോടുകൂടിയ കോഴിയുടെ വില 160 രൂപയാണ്. മീനും ബീഫും മട്ടനും പച്ചക്കറികളും വാങ്ങുന്നതിനേക്കാൾ വിലകുറച്ച് കോഴി ലഭിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷറർ ആർ. രവീന്ദ്രനും അറിയിച്ചു.