തൃപ്പൂണിത്തുറ: എരൂർ ശ്രീഗുരുമഹേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ ആഘോഷിക്കും. ശിവഗിരി മഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയും ക്ഷേത്രം മേൽശാന്തി യദുകൃഷ്ണൻ ശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ പ്രത്യേക പൂജകളെ തുടർന്ന് 9 ന് കലശം, 11 ന് പ്രസാദം ഊട്ട്, വൈകിട്ട് 6 ന് ദീപാരാധന, ഭക്തി നിർഭരമായ ദീപകാഴ്ച, ഭജന, രാത്രി 8 ന് താലം കാവടി ഘോഷയാത്ര എന്നിവയുണ്ടാകും.