valuthattu-temple-
പറവൂർ വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ വലിയഗുരുതി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി മനപ്പാട്ട് ജയരാജ് ഇളയതിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൂറയിടൽ ചടങ്ങ്

പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ വലിയ ഗുരുതി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി മനപ്പാട്ട് ജയരാജ് ഇളയതിന്റെ മുഖ്യകാർമ്മികത്വത്തിൽ കൂറയിടൽ ചടങ്ങോടെ തുടക്കമായി. ഇന്ന് വൈകിട്ട് 6ന് സ്വാമി മഹാരാജ് നയിക്കുന്ന സംത്സംഗം, ഏഴരക്ക് മ്യൂസിക്കൽ എന്റർടെയ്ൻമെന്റ്. നാളെ വൈകിട്ട് അഞ്ചരക്ക് കഥകളി - നളചരിതം ഒന്നാംദിവസം. പ്രതിഷ്ഠാദിനമായ 13ന് രാവിലെ പത്തിന് കലശാഭിഷേകം, വൈകിട്ട് ഏഴിന് സൂരജ് സത്യന്റെ കഥാപ്രസംഗം - കർണൻ. വലിയഗുരുതി മഹോത്സവദിനമായ 14ന് പുലർച്ചെ അഞ്ചരക്ക് അഷ്ടദ്രവ്യഗണപതിഹോമം, നടയ്ക്കൽപറ, കളഭാഭിഷേകം. വൈകിട്ട് ആറരക്ക് ദീപാരാധന, ഏഴിന് ഇരിഞ്ഞാലക്കുട സാരംഗ് ഓർക്കസ്ട്രയുടെ ഭക്തിഗാനലയം, രാത്രി ഒമ്പതിന് തായമ്പക, പന്ത്രണ്ടിന് ദേവിപൂജ, ഒരുമണിക്ക് വലിയഗുരുതിയ്ക്ക് ശേഷം നടയടച്ച് 20ന് തുറക്കും.