പറവൂർ: വടക്കേക്കര ശ്രീനാഗയക്ഷിയമ്മൻകാവിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ നടക്കും. രാവിലെ പഞ്ചവിംശതികലശപൂജ, എട്ടിന് മഹാമൃത്യുഞ്ജയഹോമം,10ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്. വൈകിട്ട് ആറരക്ക് നിറമാല, ദീപക്കാഴ്ച, രാത്രി 8ന് സർപ്പബലി, പുള്ളുവൻപാട്ട്, സർപ്പബലിദർശനം, തിരിസമർപ്പണം, പ്രസാദവിതരണം.