mes

കൊച്ചി: റംസാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി എം.ഇ. എസ് യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവസ്ത്ര വിതരണത്തിനുള്ള ധനസഹായം കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നാലു ലക്ഷം രൂപയുടെ ചെക്ക് യൂത്ത് വിംഗ് നേതാക്കളായ ഡോ. അൻവർ ഹുസൈൻ, അമീർ അലി, കെ.എ. സിൽജു എന്നിവർ ടി. എം. സക്കീർ ഹുസൈനിൽ നിന്ന് ഏറ്റുവാങ്ങി. മുൻ കേരള ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫ് അലി, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ, മെക്ക പ്രതിനിധി എൻ. കെ. അലി, കെ.പി.എം.എസ് പ്രതിനിധി സി. പ്രശോഭ്, ധീവര സഭ സംഘം പ്രതിനിധി പ്രേമചന്ദ്രൻ, ഇബ്രാഹിം ഖാൻ, ശ്രീനാരായണ സേവാ സംഘം സെക്രട്ടറി പി. പി. രാജൻ, എം. എസ്.എസ് ജില്ലാ സെക്രട്ടറി മിർസ വാഹിദ്, കെ. എം. ഇ. എ പ്രതിനിധി അഡ്വ. മജീദ് പറക്കാടൻ, ജില്ലാ മഹൽ കമ്മിറ്റി പ്രസിഡന്റ് മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.