
കൊച്ചി: ശ്രീരാമനവമി ഫെസ്റ്റിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 48-ാം ശ്രീരാമനവമി ആഘോഷം ഗ്രാമജനസമൂഹം അങ്കണത്തിൽ ആരംഭിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. ഈശ്വരൻ ഉദ്ഘാടനം ചെ യ്തു. ആർ. ഭരതൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ആർ. രാമകൃഷ്ണൻ, ആർ. അനന്തനാരായണൻ, അഖിൽ ദാമോദരൻ, കെ.എ. നാരായണ സ്വാമി എന്നിവർ സംസാരിച്ചു.