പറവൂർ: തത്തപ്പിള്ളി മാനടിയിൽ കുടുംബ പരദേവത ഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമഹോത്സവം 12, 13 തീയതികളിൽ നടക്കും. 12ന് രാത്രി എട്ടിന് കൈകൊട്ടിക്കളി, എട്ടരക്ക് മെഗാ തിരുവാതിര. പ്രതിഷ്ഠാദിനമായ 13ന് രാവിലെ മഹാഗണപതിഹോമം, നവഗപഞ്ചഗവ്യകലശം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദഊട്ട്, വൈകിട്ട് അഞ്ചരക്ക് താലം എഴുന്നള്ളിപ്പ്, ഏഴിന് യക്ഷിക്കളം, രാത്രി എട്ടരക്ക് ആകാശവിസ്മയം, പത്തിന് മഹാഗുരുതി.