am-admi

കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സഞ്ചരിക്കുന്ന ജയിലുമായി പ്രതിഷേധിക്കാൻ ഒരുങ്ങി ആം ആദ്മി പാർട്ടി. പാർട്ടിയുടെ തൊഴിലാളി വിഭാഗമായ വികാസ് സംഗതന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് കൊച്ചി ഇ.ഡി ഓഫീസിലേക്കുള്ള മാർച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അരുൺ ഫ്ലാഗ് ഓഫ് ചെയ്യും. ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് ശശികുമാർ പാലക്കുളം നേതൃത്വം നൽകും. ആം ആദ്മി പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റ് സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.