photo
കർഷക കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി. സി. സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കർഷക കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്തെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡന് വേണ്ടി ഞാറക്കലിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി പുന്നത്തറ അദ്ധ്യക്ഷനായി. വൈപ്പിൻ നിയോജക മണ്ഡലം യു.ഡി.എഫ്. ചെയർമാൻ വി.കെ. ഇക്ബാൽ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി, ജില്ലാ സെക്രട്ടറിമാരായ എ.ഡി. ഉണ്ണി, ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ, ജോസി ചക്കാലക്കൽ, മണ്ഡലം പ്രസിഡന്റുമാരായ ടൈറ്റസ് പൂപ്പാടി, ജോസ് പോൾ, എം. രാജഗോപാൽ, ടി.കെ. മണി, റോസിലി ജോസഫ്, ഡാളി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.