കൊച്ചി : ഗ്രാംഷി സാംസ്‌കാരിക പഠന കേന്ദ്രം സംസ്ഥാന സമ്മേളനം ജൂൺ 16ന് ആലുവയിൽ നടക്കും. ആലുവ അന്നപൂർണ ഓഡിറ്റോറിയത്തിൽ സ്വാഗത സംഘ രൂപീകരണ യോഗം എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ടി. എസ്. ലെനിൻ അദ്ധ്യക്ഷനായി. സ്വാഗതസംഘം ഭാരവാഹികൾ: പി. ആർ. മാണിക്കമംഗലം (ചെയർമാൻ), വി.എൻ. സുരേന്ദ്രൻ ( ജന.കൺവീനർ) കെ. സത്യനാരായണൻ, ശിവൻ (വൈസ് ചെയർമാൻമാർ) ആർ. ബിനുകുമാർ, ടി. എസ്. ലെനിൻ (കൺവീനർമാർ) കെ.പി.സെലീന (ട്രഷറർ).