 
വൈപ്പിൻ: ഞാറക്കൽ ജയ്‌ഹിന്ദ് മൈതാനിയിൽ നടക്കുന്ന വൈപ്പിൻ ക്രിക്കറ്റ് അക്കാഡമിയുടെ സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ കേരളാ രഞ്ജി ടീം കോച്ചുമായ ടിനു യോഹന്നാൻ എത്തി. കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകിയ അദ്ദേഹം ഒരു ക്രിക്കറ്റർ എന്ന നിലയിൽ തന്റെ കരിയറിനെ പറ്റിയും പഠനത്തെ പറ്റിയും ഒരു കായികതാരം നേരിടുന്ന പ്രതിസന്ധികളെകുറിച്ചും വിശദീകരിച്ചു.
വേൾഡ് ഫിറ്റ്‌നസ് ഫെഡറേഷൻ നടത്തിയ ജില്ലാ ഫിറ്റ്‌നസ് ആൻഡ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ സ്‌പോർട്‌സ് മോഡൽ വിഭാഗത്തിൽ ടൈറ്റിൽ വിന്നറും, സംസ്ഥാന ഫിറ്റ്‌നസ് ആൻഡ്ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ ഫിറ്റ്‌നസ് ഫിഗർ വിഭാഗത്തിൽ സംസ്ഥാന പട്ടം കരസ്ഥമാക്കുകയും ചെയ്ത ശ്യാമ വിനീതിനെ പൊന്നാടയണിച്ചു.
വൈപ്പിൻ ക്രിക്കറ്റ് അക്കാദമിയുടെ സ്ഥാപകനും ഹെഡ് കോച്ചുമായ പി. എസ്.മനോജ്, പ്രസിഡന്റ് ടോമി കിരിയാന്തൻ, അനിൽ പ്ലാവിയൻസ്, ചാക്കോ മാമ്പിള്ളി, സുജീഷ് കുമാർ, കെ.ജി. വിൻസൺ , കേരളാ താരം അപ്പു പ്രകാശ്, ലീസൺ പൗലോസ് എന്നിവർ സംസാരിച്ചു.