
കൊച്ചി: ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ നിന്ന് പലിശരഹിത ഭവന വായ്പ അനുവദിക്കണമെന്ന് ബി.എം.എസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി അംഗങ്ങളുടെ അപകട മരണാനന്തര സഹായം 5 ലക്ഷം രൂപയാക്കണമെന്ന പ്രമേയവും അവതരിപ്പിച്ചു. ദീർഘദൂര വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ദേശീയ പാതയോരങ്ങളിൽ സർക്കാർ ചെലവിൽ ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് വി.എ. വത്സൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഇ.ജി ജയപ്രകാശ്, ഷിബി തങ്കപ്പൻ, പി.വി റെജി, രാജേഷ് മുപ്പത്തടം എന്നിവർ പ്രസംഗിച്ചു.