അങ്കമാലി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റും കേരള വനിത കമ്മിഷൻ ചെയർപെഴ്സണും ജി.സി.ഡി.എ ചെയർപേഴ്സണുമായിരുന്ന എം.സി ജോസഫൈന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി എ.പി കുര്യൻ സ്മാരകമന്ദിരത്തിൽ നടന്നു. മഹിള അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. അനിത അദ്ധ്യക്ഷയായി. സെക്രട്ടറി പുഷ്പദാസ്, സി.എസ് സുജാത, സൂസൻ കോടി, പി.എസ് ഷൈല, എൻ. സി ഉഷാകുമാരി, അഡ്വ. കെ.കെ. ഷിബു, ജിഷ ശ്യാം എന്നിവർ പ്രസംഗിച്ചു.