മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ. ഡി .എഫ് സ്ഥാനാർത്ഥി അഡ്വ ജോയ്സ് ജോർജിന്റെ മൂവാറ്റുപുഴ മണ്ഡലത്തിലെ പൊതുപര്യടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 7.30 ന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരി പള്ളിത്താഴത്ത് നിന്നും ആരംഭിക്കുന്ന പര്യടനം സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലീം കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി പോത്താനിക്കാട് ടൗണിൽ സമാപിക്കും. തുടർന്ന് കല്ലൂർക്കാട്, പാലക്കുഴ, ആരക്കുഴ, ആവോലി പഞ്ചായത്തുകളിൽ പര്യടനം നടത്തി മഞ്ഞള്ളൂർ പഞ്ചായത്തിലെ അച്ചൻകവലയിൽ സമാപിക്കും. സമാപന സമ്മേളനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.