കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിശീലനം 17, 18 തീയതികളിലേക്ക് മാറ്റിയെന്ന് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.

12-ാം തീയതിയിലെ പരിശീലനം 17നും 13-ാം തീയതിയിലെ പരിശീലനം 18നും നടക്കും. വേദികളിലും സമയത്തിലും മാറ്റമില്ല. 15, 16 തീയതികളിലെ പരിശീലനത്തിനും മാറ്റമില്ല.