mc-jos

കൊച്ചി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം.സി ജോസഫൈന്റെ രണ്ടാമത് അനുസ്മരണ സമ്മേളനം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. സി.പി.എം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി അദ്ധ്യക്ഷത വഹിച്ചു.
മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ സംഘടിപ്പിച്ച ജോസഫൈൻ അനുസ്മരണം അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിലും ജോസഫൈൻ അനുസ്മരണം സംഘടിപ്പിച്ചു.