sndp
എസ്.എൻ.ഡി.പി യോഗം കൈതക്കാട് ശാഖയുടെ വാർഷിക പൊതുയോഗത്തിൽ കാലടി ശാഖ വൈസ് പ്രസിഡന്റ് ചന്ദ്രൻ കാലടി മുഖ്യ പ്രഭാഷണം നടത്തുന്നു

കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം കൈതക്കാട് ശാഖയുടെ വാർഷിക പൊതുയോഗം ശാഖ പ്രസിഡന്റ് എൻ.പി. ബാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ.വി. രവീന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.പി. തമ്പി, യൂണിയൻ കമ്മിറ്റി അംഗം ടി.ബി. തമ്പി, ടി.ആർ. സാബു, പി.കെ. കൈലാസൻ എന്നിവർ സംസാരിച്ചു. കാലടി ശാഖ വൈസ് പ്രസിഡന്റ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.