മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് തിര‌ഞ്ഞെടുപ്പിന്റെ ഭാഗമായി മൂവാറ്റുപുഴ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് ഏകോപിപ്പിക്കാൻ എൻ.ഡി.എയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തനം ഇന്ന് ആരംഭിക്കും . മൂവാറ്റുപുഴ കച്ചേരിതാഴത്തെ ഓഫീസിന്റെ ഉദ്ഘാടനം വൈകിട്ട് 6.30ന് കുമ്മനംരാജശേഖരൻ നിർവഹിക്കും. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ പി.മോഹൻ അദ്ധ്യക്ഷനാകും. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ. സജി, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ , ബി.ജെ.പി ജില്ലാ സെക്രട്ടറി ഇ.ടി.നടരാജൻ, ജയദേവൻ മാടവന, ടി. ചന്ദ്രൻ, എന്നിവർ സംസാരിക്കും.