
കൊച്ചി: കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മലയാളം വായിക്കാനും എഴുതാനും അറിയാത്ത വിദ്യാർത്ഥികൾക്കായി അവധിക്കാല പരിശീലന പരിപാടിയായ സൗജന്യ മലയാള ഭാഷ പഠന ക്ലാസ് ആരംഭിച്ചു. പഠനക്ലാസിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.ആർ. മുരുകേശൻ നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എം.എസ്. ഗിരിജദേവി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, ലൈബ്രേറിയൻ വി.ബി. രജനി, ഗോപിക ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ഞായർ ഒഴികെ എല്ലാ ദിവസവും വൈകിട്ട് 3.30 മുതൽ ആറുവരെയാണ് ക്ലാസ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.