
കൊച്ചി: കോട്ടയം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തിരുവാങ്കുളത്ത് തുറന്നു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റ് മുരളി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവിനർ എം. ഡി. അഭിലാഷ്, എസ്.എൻ.ഡി.പി യോഗം തിരുവാങ്കുളം ശാഖ വൈസ് പ്രസിഡന്റ് പൊന്നു, യൂത്ത് മുവ്‌മെന്റ് സെക്രട്ടറി ജിനു ദേവ് പൊന്നു എന്നിവർ സംസാരിച്ചു. പി. എം. സുനിൽ, ഇരുമ്പനം ഷാജി ലെവൻ, എൻ.ജി. ബാബു, വിനയൻ തുടങ്ങിയവർ നേതൃത്വം നൽകി. 60 ഓളം പേർ ബി.ഡി.ജെ.എസിൽ അംഗത്വമെടുത്തു.