ആലുവ: ആലുവ അൽ അൻസാർ സെൻട്രൽ മസ്ജിദിന്റെ നേതൃത്വത്തിലുള്ള ഈദ്ഗാഹ് ആലുവ അദ്വൈതാശ്രമം ഗ്രൗണ്ടിൽ നടന്നു. മസ്ജിദ് ഇമാം ടി.കെ. അബ്ദുൽസലാം മൗലവി നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. കെ.എൻ.എം ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹ് മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ടി.കെ. അബൂബക്കർ മൗലവി നേതൃത്വം നൽകി. തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺഹാൾ മൈതാനത്ത് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആലുവ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിന് കാളിയാർ ഫരീദുദ്ദീൻ മൗലവിയും ചാലക്കൽ ദാറുസ്സലാം സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സമീർ വടുതലയും നൊച്ചിമ സലഫി മസ്ജിദിൽ ഈദ് ഗാഹിന് അബ്ദുല്ല സലഫിയും നേതൃത്വം നൽകി.
തായിക്കാട്ടുകര ദാറുസലാം ഈദ് ഗാഹിന് അറഫ മസ്ജിദ് ഇമാം അയ്യൂബ് മൗലവിയും എടത്തല മർവ ഈദ് ഗാഹിന് ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തും നേതൃത്വം നൽകി. എടത്തല കുഴിവേലിപ്പടി ജുമാ മസ്ജിദിൽ അഹമ്മദ് നൂർ മുസ്ല്യാരും അമ്പുനാട് ജുമാ മസ്ജിദിൽ ഫൈസൽ റഹ്മാനിയും എടത്തല മലേപ്പള്ളി ജുമാ മസ്ജിദിൽ ഹബീബ് മൗലവിയും തോട്ടുമുഖം ക്രസന്റ് സ്‌കൂൾ ഗ്രൗണ്ടിൽ നൗഷാദിയും നേതൃത്വം നൽകി.