jishnu
ജിഷ്ണു

തലയോലപ്പറമ്പ്: വെള്ളൂരിൽ ബി.ബി.എ വിദ്യാർത്ഥികളായ സുഹൃത്തുക്കളെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. പിറവംറോഡ് റെയിൽവേ സ്റ്റേഷന് സമീപം സ്രാങ്കുഴി കട്ടിംഗിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. വെള്ളൂർ പഞ്ചായത്ത് മൂത്തേടത്ത് വീട്ടിൽ മോഹനൻ, സിനി ദമ്പതികളുടെ മകൻ വൈഷ്ണവ് (21), എടയ്ക്കാട്ടുവയൽ പഞ്ചായത്ത്‌ അഴകത്തൂർ മൂലേടത്ത് വീട്ടിൽ വേണുഗോപാൽ, ദീപ്തി ദമ്പതികളുടെ മകൻ ജിഷ്ണു വേണുഗോപാൽ (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളായ ഇരുവരും പാളത്തിലൂടെ നടന്ന് പോകുന്നതിനിടെ പിന്നിൽനിന്നെത്തിയ ട്രെയിൻ തട്ടിയെന്നാണ് നിഗമനം.

vaishnav
വൈഷ്ണവ്

തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.