
കൂത്താട്ടുകുളം: കോഴിപ്പിള്ളി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി കറുകശ്ശേരി പരദേവതാക്ഷേത്രത്തിൽ നിന്ന് കുംഭകുട ഘോഷയാത്രയും കണ്ണീട്ടിൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്രയും നടന്നു. കറുകശ്ശേരി ക്ഷേത്രത്തിൽ നിന്നെത്തിയ കുംഭകുട ശ്രീബലി എഴുന്നള്ളിപ്പിന് മേളപ്രമാണി പെരുവനം പ്രകാശൻ മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം അകമ്പടിയേകി ആർപ്പൂക്കര ശ്രീജിത് മയൂര നൃത്തം അവതരിപ്പിച്ചു. കണ്ണീട്ടിൽ ശാസ്താ ക്ഷേത്രത്തിൽ നിറപറ സമർപ്പണത്തിനുശേഷം താലപ്പൊലി ഘോഷയാത്ര നടന്നു. തമ്പി കണ്ണീട്ടിൽ, അജി പൊട്ടനാനിക്കൽ, വി.റ്റി. ജയൻ, കണ്ണൻ അഭിലാഷ് തുടങ്ങിയർ നേതൃത്വം നൽകി.