കൊച്ചി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷയുമായിരുന്ന എം.സി. ജോസഫൈന്റെ രണ്ടാം അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി അദ്ധ്യക്ഷനായി.

സി. മണി, ജോൺ ഫെർണാണ്ടസ്, സി.കെ. മണിശങ്കർ എന്നിവർ പങ്കെടുത്തു.