മരട്: വിശുദ്ധ മേരി മഗ്ദലിൻ്റെ വേഷത്തിൽ 313 വനിതകൾ അണിനിരന്ന് നടത്തിയ വിശ്വാസ പ്രഖ്യാപനം ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കാഡ്സിൽ. മൂത്തേടം സെന്റ് മേരി മഗ്ദലിൻ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ചായിരുന്നു വിശ്വാസപ്രഖ്യാപനം.
പച്ച നിറത്തിലുള്ള വസ്ത്രത്തിന് മുകളിലായി ചുവന്ന മേലങ്കി ധരിച്ച് കിരീടം ചൂടി സുവിശേഷ ഗ്രന്ഥവും വെള്ള തൂവാലയും സുഗന്ധദ്രവ്യ ചഷകവുമായി മേരി മഗ്ദലീന്റെ വേഷ വിതാനങ്ങളോടെയാണ് 313 വനിതകൾ അണിനിരന്നത്. തിരുനാളിന് നേതൃത്വം നൽകുന്ന 253 വനിതകൾ ഉൾപ്പെടെയുള്ളവരാണ് ഈ അപൂർവ കാഴ്ച്ചയൊരുക്കിയത്.
കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല, കെ. ബാബു എം.എൽ.എ, മരട് നഗരസഭ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ, വികാരി ഫാദർ ഷൈജു തോപ്പിൽ, അസി. വികാരി റിനോയ് സേവ്യർ, സിസ്റ്റർ ജെസീന്ത, പാരീഷ് കൗൺസിൽ, ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 14 ന് പ്രധാന തിരുനാൾ.