 
കൊച്ചി: ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ സമിതിയുടെ പ്രതിമാസ വിചാര സദസിന്റെ ഭാഗമായി പുസ്തക ചർച്ച നടന്നു. കോഴിക്കോട് ഐ.ഐ.എമ്മിലെ പ്രൊഫ. കൗശിക് ഗംഗോപാദ്ധ്യായ രചിച്ച ദ് മെജോരിറ്റ്യൻ മിത് എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. കുസാറ്റ് മുൻ സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. ഡി. മാവൂത്തു പുസ്തകം പരിചയപ്പെടുത്തി. ഭരണഘടന മെജോറിറ്റിയാണ് എഴുതിയെങ്കിലും മൈനൊരിറ്റിക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ അദ്ധ്യക്ഷൻ സി.എം. ജോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യദർശി പി.എസ്. അരവിന്ദാക്ഷൻ നായർ, മുരളീകൃഷ്ണൻ, സുകേഷ് ഷെനോയ്, ആരോബിന്ത് എന്നിവർ സംസാരിച്ചു.