 
കൊച്ചി: ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2024 മേയ് നാലുമുതൽ എട്ടുവരെ കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ നടക്കും. വിവിധ ചാമ്പ്യൻഷിപ്പുകളിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന കളിക്കാരെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. 11, 13, 15, 17, 19ന് താഴെയും, ഓപ്പൺ വിഭാഗം, 35 , 40 , 45, 50 മറ്റ് ഉയർന്ന പ്രായത്തിലുമുള്ളവരുടെ വിഭാഗങ്ങളിലുമാണ് മത്സരങ്ങൾ.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ ഐ.ഡി. വേണം. ഐ.ഡി. ഇല്ലാത്തവർക്ക് എടുക്കാനും അവസരമുണ്ട്. അവസാന തീയതി 27. വിവരങ്ങൾക്ക്: 8330072233, www.kbsa.co.in