കൊച്ചി: സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (സെറ്റോ) ജില്ലാ നേതൃയോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.ജെ. തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. അരുൺ കെ.നായർ അദ്ധ്യക്ഷത വഹിച്ചു.
കെ പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത്, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ, സെറ്റോ ജില്ലാകൺവീനർ രഞ്ജിത്ത് മാത്യു, ടി.വി. ജോമോൻ, അജിമോൻ പൗലോസ്, കെ.വി. കണ്ണൻ, കെ.ജി. രാജീവ്, മാക്‌സൺ മാർക്കോസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ഡോ. അരുൺ കെ.നായർ (ചെയർമാൻ ), രഞ്ജിത്ത് മാത്യു (കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.