കൊച്ചി: കേരള ഡെമോക്രാറ്റിക് പാർട്ടി സംഘടിപ്പിക്കുന്ന 'ജയഭേരി' രാഷ്ട്രീയ കലാജാഥ ഇന്ന് മറൈൻഡ്രൈവിൽ തുടങ്ങും. മറൈൻ ഡ്രൈവ് ഐ.ജി ഓഫീസിന് എതിർവശം രാവിലെ 11 പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കലാജാഥ ഫ്ലാഗ് ഓഫ് ചെയ്യും. കെ.ഡി.പി സംസ്ഥാന പ്രസിഡന്റ് സലിം പി. മാത്യു അദ്ധ്യക്ഷത വഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ടി.ജെ.വിനോദ് എം.എൽ.എ, ഡൊമനിക് പ്രസന്റേഷൻ, മുഹമ്മദ് ഷിയാസ്, സുൾഫിക്കർ മയൂരി, കടകംപള്ളി സുകു തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. കലാജാഥ 24 വരെ വിവിധ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും.