മൂവാറ്റുപുഴ: നിർമല കോളേജ് ഫിസിക്സ് വകുപ്പിന്റെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ദിദ്വിന അവധിക്കാല പരിശീലനം സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. എ.ജെ. ഇമ്മാനുവൽ ശില്പശാല ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഡോ. ജസ്റ്റിൻ കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളും അവയുടെ പ്രായോഗികതലവും സ്വയം പരിശീലിക്കുന്നതിനും നൂതനസാങ്കേതിക വിദ്യയിലുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന സമഗ്രമായ പരിശീലനം വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. വിദ്യാർത്ഥികൾക്ക് സിമുലേഷനും സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള പരിശീലനം നൽകി. ഫിസിക്സ് വകുപ്പ് തലവൻ പ്രൊഫ. ടിറ്റു തോമസ്, സംഘാടകരായ ഡോ. രാധു എസ്., ഡോ. ബി.രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി