ആലുവ: കടുങ്ങല്ലൂർ ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറി 20ന് ആറാട്ടോടെ സമാപിക്കും.
 നാളെ രാവിലെ ആറ് മുതൽ സഹസ്രകലശാഭിഷേകം,10ന് ബ്രഹ്മകലശാഭിഷേകം, വൈകിട്ട് 7നും 7.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ത്യക്കൊടിയേറ്റ്. രാത്രി ഒമ്പതിന് ആറാട്ട് കഴിഞ്ഞെത്തുന്ന തിരുവാല്ലൂർ ശ്രീ മഹാദേവന്റെ എഴുന്നള്ളത്തും കൊടിപ്പുറത്ത് വിളക്കും നടക്കും.
14ന് പുലർച്ചെ മൂന്നിന് വിഷുക്കണി, നിർമ്മാല്യ ദർശനം എന്നിവയും നടക്കും. ഉത്സവദിവസങ്ങളിൽ പ്രത്യേക പൂജകൾക്ക് പുറമെ 14ന് രാത്രി ഒമ്പതിന് നൃത്തനാടകം, 9.30ന് വിഷുവിളക്ക്
15ന് 11.30ന് പ്രസാദ ഊട്ട്, രാത്രി ഏഴിന് സംഗീതാർച്ചന, നൃത്തനൃത്ത്യങ്ങൾ, ഭക്തിഗാനാമൃതം, 16ന് രാവിലെ 11.30ന് ഓട്ടംതുള്ളൽ, രാത്രി ഏഴിന് ഭരതനാട്യം, നൃത്തസന്ധ്യ
17ന് രാവിലെ 11:30ന് ഓട്ടംതുളളൽ, വൈകിട്ട് ഏഴിന് സംഗീത ഗാന വിരുന്ന്
 18ന് രാവിലെ 8.30ന് മുന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്, രാത്രി ഏഴിന് മാർഷൽ ആർട്‌സ് ഷോ എന്നിവ നടക്കും.
19ന് രാവിലെ ഒമ്പത് ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് പകൽപ്പൂരം എന്നിവ നടക്കും.
20ന് രാവിലെ 6.30 നും ഏഴിനും മദ്ധ്യേ തൃക്കൊടിയിറക്കം.10ന് ആറാട്ടു സദ്യ, വൈകിട്ട് 3.30ന് ആറാട്ടിനെഴുന്നള്ളിപ്പ്. വൈകിട്ട് ഏഴിന് പെരിയാറിൽ ആറാട്ട്, രാത്രി എട്ടിന് ഗാനസന്ധ്യയും നടക്കും.