
മൂവാറ്റുപുഴ: ബി.ജെ.പി വാഴക്കുളം മണ്ഡലം പ്രവർത്തക യോഗം ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇ. ടി. നടരാജൻ, സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു, എൻ.സി.പി.ജില്ലാ ഭാരവാഹി റ്റി.ജി കല്ലിങ്കൽ , ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയദേവൻ മാടവന, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അജു സേനൻ,കെ.എൻ.അജീവ്,വൈസ് പ്രസിഡന്റ് സജി കെ.ജി. എന്നിവർ സംസാരിച്ചു.