
പറവൂർ: പെരുവാരം മഹാദേവസേവാ സമിതിയുടെ 12-ാമത് വാർഷിക പൊതുയോഗം അഡ്വ. ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. ആഷിക്, ജി. രജീഷ്, പി.എ.പേങ്ങൻ, പിസി അനിൽകുമാർ, ഡി. ബാബു, പി.വി. ഷിജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.കെ. ആഷിക് (പ്രസിഡന്റ്), കെ.ബി. വിമൽകുമാർ (സെക്രട്ടറി), പി.സി. അനിൽകുമാർ (ട്രഷറർ) എന്നിവരടങ്ങിയ ഒമ്പത് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.