പുക്കാട്ടുപടി: സി.പി.എം പുക്കാട്ടുപടി ബ്രാഞ്ച് അംഗമായിരുന്ന കെ.എം. മാത്തുവിന്റെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു. അനുസ്മരണത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ.വി ഏലിയാസ് പ്രഭാഷണം നടത്തി. പി.വി സുരേന്ദ്രൻ പതാക ഉയർത്തി. കിഴക്കമ്പലം ലോക്കൽ കമ്മിറ്റി അംഗം പി.കെ. ജിനിഷ്, ബ്രാഞ്ച് സെക്രട്ടറി കെ.എം. മഹേഷ്, പി.ജി. സജീവ്, പി.വി. രാജൻ, ടി.എ. തങ്കപ്പൻ, പി.കെ. നസീർ, ജാനറ്റ് ഫ്രാൻസിസ്, കെ.എം. മനോജ്, വിശാഖ് ഫ്രാൻസിസ്, കെ.എ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.