മൂവാറ്റുപുഴ: നിർമല കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇലക്ട്രാണിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, എന്നീ വിഷയങ്ങളിൽ എയ്ഡഡ് വിഭാഗത്തിലും ഇംഗ്ലീഷ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ടൂറിസം സ്റ്റഡീസ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ അൺ എയ്ഡഡ് വിഭാഗത്തിലും 2024-2025 അദ്ധ്യായന വർഷത്തേക്ക് അദ്ധ്യാപക ഒഴിവ്. പി.എച്ച്.ഡി,​ നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. എയ്ഡഡ് വിഭാഗത്തിലെ അതിഥി അദ്ധ്യാപക തസ്തികകളിലേക്കുള്ള അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സെറ്റിലുള്ള (www.nirmalacollege.ac.in) അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാൽ മാർഗമോ 30-ാം തീയതിക്ക് മുമ്പായി സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.