sambaram

ആലുവ: എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി മിൽമയുടെ സഹകരണത്തോടെ ആലുവ ബൈപ്പാസിൽ ആരംഭിച്ച സൗജന്യ സംഭാര വിതരണം ചിറ്റേത്തുകര ക്ഷീരസഹകരണ സംഘം പ്രസിഡന്റ് എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. എവർഗ്രീൻ സെക്രട്ടറി കെ.എസ്. ഹീര അദ്ധ്യക്ഷനായി. ബിജു മുണ്ടാടൻ, ജിൻസി ജേക്കബ് എന്നിവർ നേതൃത്വം നൽകി. കൊടും ചൂട് കുറയുന്നതുവരെ സംഭാര വിതരണം തുടരുമെന്ന് എവർഗ്രീൻ ഭാരവാഹികൾ അറിയിച്ചു.