മൂവാറ്റുപുഴ: അവധിക്കാലം അടിപൊളിയാക്കാൻ ദൃശ്യ വിസ്മയങ്ങളും അമ്യൂസ്‌മെന്റ് പാർക്കുകളുമായി വണ്ടർ വേൾഡ് പ്രവർത്തനം തുടങ്ങി. അൻപതിനായിരം സ്‌ക്വയർഫീറ്റിലാണ് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനം ഒരുക്കിയിരിക്കുന്നത്. ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കിയ ലണ്ടൻ പട്ടണത്തിന്റെ ഏറ്റവും വലിയ സിനിമാസെറ്റ് ഇവിടെ നേരിട്ട് കാണാം. സിനിമാ ഗാനങ്ങൾ ചിത്രീകരിക്കുന്ന അത്ഭുതങ്ങൾ നിറഞ്ഞ ലണ്ടൻ പട്ടണത്തിന്റെ സിനിമാ സെറ്റും ഇവിടെയുണ്ട്. ഇന്ത്യയിൽ ആദ്യമായാണ് അവതാർ സിനിമയുടെ ദൃശ്യാവിഷ്‌കാരം കാഴ്ചക്കെത്തുന്നത്.

കാട്ടിനുള്ളിലെ മൃഗങ്ങളുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്ന റോബോട്ടിക് സൂ,​ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുമുളള തുണിതരങ്ങൾ, ഭക്ഷണങ്ങൾ 50 ശതമാനം വിലക്കുറവിൽ ഫർണീച്ചറുകൾ എന്നിവയും മേളയിലുണ്ട്.

മരണക്കിണർ അഭ്യാസം,​ ജൈന്റവീലും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച എക്‌സ്ബിഷൻ സംഘാടകരായ വിവിഡ് എന്റർടൈമന്റാണ് വണ്ടർ വേൾഡിന്റെ സംഘാടകർ.