അങ്കമാലി: എം.പിയെന്ന നിലയിൽ തികഞ്ഞ പരാജയമായിരുന്നു ബെന്നി ബഹനാൻ എന്ന് ചാലക്കുടി ലോകസഭാമണ്ഡലത്തിലെ എം.എൽ.എമാരായ പി.വി ശ്രീനിജിൻ, ഇ.ടി. ടൈസൻ മാസ്റ്റർ, വി.ആർ. സുനിൽകുമാർ എന്നിവർ പറഞ്ഞു. ശ്രദ്ധേയമായ ഒരു പദ്ധതി പോലും മണ്ഡലത്തിൽ നടപ്പാക്കാൻ ബെന്നി ബഹനാന് കഴിഞ്ഞില്ലെന്നും പ്രൊഫ. സി. രവീന്ദ്രനാഥ് വിജയിച്ചാൽ മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തിയ വികസന രേഖ ഉടൻ പുറത്തിറക്കുന്നും എം.എൽ.എമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇവ നടപ്പാക്കിയില്ല. എൽ.ഡി.എഫ് ലോകസഭാ നിയോജക മണ്ഡലം ചെയർമാൻ കെ.കെ.അഷ്റഫ്, സെക്രട്ടറി യു.പി ജോസഫ് എന്നിവരും പങ്കെടുത്തു.

ഇന്നസെന്റ് എം.പിയായിരിക്കെ 1750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളായിരുന്നു ചാലക്കുടി സാക്ഷ്യം വഹിച്ചത്. 20 കോടി രൂപ എം.പി ഫണ്ടായി ലഭിച്ചതിൽ എട്ട് കോടിയിൽ താഴെ മാത്രമാണ് ബെന്നി ചെലവഴിച്ചത്.

 മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം, ശബരി റെയിൽ പാത, ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ തുടങ്ങിയ കാര്യങ്ങൾ സാദ്ധ്യമായ ഇടപെടൽ നടത്തിയിട്ടില്ല. ലോകസഭാമണ്ഡലത്തിലെ എം.എൽ.എമാരുൾപ്പെടെയുള്ള ജനപ്രതിനിധികളുമായി യോജിച്ച് വികസന പദ്ധതികൾ തയ്യാറാക്കുന്നതിലും എം.പി പരാജയപ്പെട്ടു

 കേരളത്തിലെ ആദ്യ ടെക്നോളജി സെന്റർ പദ്ധതിയുടെ നിർമ്മാണം ബെന്നിയുടെ കാലത്ത് നിലച്ചു.

ജാതിക്കയിൽ നിന്ന് വൈവിദ്ധ്യമാർന്ന മൂല്യവർധിത ഉൽപന്നങ്ങൾ സൃഷ്ടിക്കാനായി ഇന്നസെന്റ് ആവിഷ്കരിച്ച പദ്ധതിയായിരുന്നു നട് മെഗ് പാർക്ക്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിലും കർഷകരെ തുണക്കാൻ ഒരു പദ്ധതി പോലും ആവിഷ്കരിക്കാൻ കഴിഞ്ഞില്ല. അങ്കമാലി, പെരുമ്പാവൂർ, കോലഞ്ചേരി ബൈപാസുകൾ യാഥാർത്ഥ്യമാക്കാനും എം.പിയുടെ ഇടപെടൽ ഉണ്ടായില്ല.