angamaly

അങ്കമാലി : സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.സി. ജോസഫൈന്റെ രണ്ടാം ചരമവാർഷികം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മന്ത്രിയുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി പത്രോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ,​ ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ ഷിബു,​ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എ ചാക്കോച്ചൻ,​ അഡ്വ. കെ.തുളസി, സി. കെ. സലിംകുമാർ. ജോസഫൈന്റെ മകൻ മനു മത്തായി എന്നിവർ പങ്കെടുത്തു.