u
കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ കീഴിലുള്ള ഇരുമ്പയാം ശാഖയിൽ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും കുമാരനാശാൻ അനുസ്മരണവും അഡ്വക്കേറ്റ് എസ് ബി സുരേഷ് ബാബു, ഇ ഡി പ്രകാശൻ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: എസ്. എൻ. ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ഇറുമ്പയം ശാഖയിലെ നവീകരിച്ച ഓഡിറ്റോറിയ ത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി. സുരേഷ് ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌പി. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറികെ. എം.സോമൻ മുഖ്യപ്രസംഗം നടത്തി.നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആശ്യമായ തുക സംഭാവനയായി നൽകിയ ബിജു തെരുവക്കാലായെ ആദരിച്ചു.യൂണിയൻ കമ്മിറ്റി അംഗം രാജപ്പൻ തൊട്ടുവാ, ബിജു ലക്ഷ്മണൻ, കെ പി. സന്തോഷ്‌ കുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ജയ അനിൽ, ലത അശോകൻ, ഷീജ മോഹൻദാസ്സ്,ബിജു തുടങ്ങിയവർ സംസാരി​ച്ചു.