vennala
വെണ്ണല സർവ്വീസ് സഹ.ബാങ്ക് ആലിൻചുവടിൽ ആരംഭിച്ച സഹകരണ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം മുൻ ജി.സി.ഡി.എ ചെയർമാൻ അഡ്വ.സി.എൻ.മോഹനൻ നിർവഹിക്കുന്നു.

കൊച്ചി:വെണ്ണല സർവീസ് സഹകരണ ബാങ്ക് എസ്.എൻ.ഡി.പി ഷോപ്പിംഗ് കോംപ്ളക്സി​ൽ ആരംഭി​ച്ച കോഓപ്മാർട്ട് സഹകരണ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം മുൻ ജി.സി.ഡി.എ ചെയർമാൻ അഡ്വ.സി.എൻ.മോഹനൻ നിർവഹിച്ചു. മുൻ മേയർ സി.എം.ദിനേശ്‌മണി, എസ്.എൻ.ഡി.പി. യോഗം വെണ്ണല ശാഖാ സെക്രട്ടറി സി.ഷാനവാസിന് സഹകരണ ഉത്പ്പന്നങ്ങൾ കൈമാറി ആദ്യ വില്പന നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. അഡ്വ.എ.ജി.ഉദയകുമാർ, സി.കെ.മണിശങ്കർ,കെ.ടി. സാജൻ, ആർ.രതീഷ്, എസ്.ഷൺമുഖദാസ്,എം.ബി.മുരളീധരൻ, സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ, ഷാഹുൽ ഹമീദ്.പി .എച്ച്, ബാങ്ക് സെക്രട്ടറി എം.എൻ.ലാജി എന്നിവർ സംസാരിച്ചു. റിപ്പോർട്ട് അവതരിപ്പിച്ചു.കെ.എ.അഭിലാഷ് സ്വാഗതവും വിനീത സക്സേന നന്ദിയും പറഞ്ഞു.