
നെടുമ്പാശേരി: പാർക്കിൻസൺസ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആലുവ രാജഗിരി ആശുപത്രിയിൽ സംഘടിപ്പിച്ച ലോക പാർക്കിൻസൺസ് ദിനാചരണം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.
പാർക്കിൻസൺസ് രോഗികളെ സമൂഹത്തിൽ നിന്ന് മാറ്റി നിറുത്തരുതെന്നും ഉണർവോടെ അവരെ ചേർത്ത് നിറുത്തണമെന്നും നടൻ ജയരാജ് പറഞ്ഞു. ആശുപത്രി എച്ച്.ആർ ഡയറക്ടർ ഫാ.ജിജോ കടവൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂറോളജി വിഭാഗത്തിലെ ഡോ. എ.വി. ശ്രീറാം പ്രസാദ്, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ഡോ. വിജയൻ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ ക്ലാസെടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, ന്യൂറോ സർജൻ ഡോ. അർജുൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.